Connect with us

Kozhikode

അല്‍ മൗലിദുല്‍ അക്ബര്‍: പ്രകീര്‍ത്തന ശോഭയില്‍ മര്‍കസ്

മുഹമ്മദ് നബി (സ) സ്വീകരിച്ച നിലപാടുകളും മാതൃകകളും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അതുള്‍ക്കൊണ്ട് ജീവിക്കാനും വിശ്വാസികള്‍ തയ്യാറാവണമെന്ന് കാന്തപുരം.

Published

|

Last Updated

കോഴിക്കോട് | മര്‍കസിലെ നബിദിനാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷംതോറും സംഘടിപ്പിക്കുന്ന അല്‍ മൗലിദുല്‍ അക്ബര്‍ പ്രകീര്‍ത്തന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംഗമിച്ചു. പ്രഭാത നിസ്‌കാരാനന്തരം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ച സംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധയിടങ്ങളില്‍ നിന്ന് സ്‌നേഹജനങ്ങള്‍ ഇന്നലെ രാത്രിതന്നെ എത്തിച്ചേര്‍ന്നിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് നബി (സ) സ്വീകരിച്ച നിലപാടുകളും മാതൃകകളും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അതുള്‍ക്കൊണ്ട് ജീവിക്കാനും വിശ്വാസികള്‍ തയ്യാറാവണമെന്ന് കാന്തപുരം പറഞ്ഞു. തിരുനബി ചരിത്രങ്ങള്‍ യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് പഠിക്കാന്‍ എല്ലാവരും ഉത്സാഹിക്കണം.

പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സദസ്സിന് നേതൃത്വം നല്‍കി. എ പി മുഹമ്മദ് മുസ്ലിയാര്‍ സ്‌നേഹപ്രഭാഷണം നടത്തി. വിവിധ പ്രകീര്‍ത്തന സംഘങ്ങള്‍ മൗലിദ്, ബുര്‍ദ, മദ്ഹുകള്‍ പാരായണം ചെയ്തു. രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളക്കു ശേഷം അല്‍ മൗലിദുല്‍ അക്ബറില്‍ പൊതുജനങ്ങള്‍ക്ക് സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണ്. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, സയ്യിദ് കെ എസ് കെ തങ്ങള്‍, ഹൈദറൂസി താനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹസ്റത്ത് മുഖ്താര്‍ ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, പി സി അബ്ദുല്ല മുസ്ലിയാര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദ് ജമലുല്ലൈലി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തുരുത്തി, സയ്യിദ് സൈന്‍ ബാഫഖി കൊയിലാണ്ടി, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, അബ്ദുല്‍ മജീദ് അരിയല്ലൂര്‍ സംബന്ധിച്ചു.