Connect with us

Kerala

എ ഐ കാമറ: പിഴ ഈടാക്കി തുടങ്ങുന്ന ദിവസം കോണ്‍ഗ്രസ് സമരം ചെയ്യുമെന്ന് സുധാകരന്‍

കാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ അഞ്ചിന് എല്ലാ കാമറകള്‍ക്കും മുമ്പിലും ഉപവാസ സമരം.

Published

|

Last Updated

തിരുവനന്തപുരം | എ ഐ കാമറകള്‍ പിഴ ഈടാക്കി തുടങ്ങുന്ന ദിവസം കോണ്‍ഗ്രസ് സമരം ചെയ്യുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

കാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ അഞ്ചിന് എല്ലാ കാമറകള്‍ക്കും മുമ്പില്‍ ഉപവാസ സമരം സംഘടിപ്പിക്കും.

പിണറായി വിജയനെ പണത്തോടുള്ള ആര്‍ത്തി വഴിതെറ്റിച്ചിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.