Connect with us

Kozhikode

അഹ്ദലിയ്യ ആത്മീയ സംഗമം നാളെ മര്‍കസില്‍

പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ 1497-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച നബിസ്നേഹ പ്രഭാഷണവും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും.

Published

|

Last Updated

കോഴിക്കോട് | മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ര്‍ ദുആ മജ്ലിസും കുണ്ടൂര്‍ ഉസ്താദ് അനുസ്മരണവും നാളെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ 1497-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച നബിസ്നേഹ പ്രഭാഷണവും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകീട്ട് ഏഴോടെ ആരംഭിക്കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. ലുക്മാനുല്‍ ഹകീം സഖാഫി പുല്ലാര നബിസ്‌നേഹ പ്രഭാഷണം നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും.

മര്‍കസ് ശരീഅ കോളജ്, ഖുര്‍ആന്‍ അക്കാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന ചടങ്ങ് മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യും.

 

Latest