Connect with us

Kozhikode

അഹ്ദലിയ്യയും മമ്പുറം നേർച്ചയും ശനിയാഴ്ച മർകസിൽ

സുന്നി പ്രസ്ഥാനത്തെയും മർകസിനെയും ആഴത്തിൽ സ്നേഹിച്ച അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയുടെയും അബ്ദുറഹീം വെങ്കിടങ്ങിന്റെയും മുഹമ്മദ് ബുസ്താനിയുടെയും ഓർമയിൽ ഉസ്താദുമാരും വിദ്യാർഥികളും ഒരുമിച്ചുകൂടി.

Published

|

Last Updated

കുന്ദമംഗലം | മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ർ ദുആ മജ്‌ലിസ്  ശനിയാഴ്ച മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഖുതുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങളുടെ 184ാം ആണ്ടുനേർച്ചയും സംഘടിപ്പിക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകിട്ട് ഏഴിന് ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, എ പി മുഹമ്മദ് മുസ്‌ലിയാർ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്ല മുസ്‌ലിയാർ പൊയിലൂർ, മുഖ്താർ ഹസ്‌റത്ത് നേതൃത്വം നൽകും.

മുഹർറം മാസത്തിന്റെ സവിശേഷതകളും ചരിത്ര പ്രസക്തിയും പ്രമേയമാക്കി ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തും. മർകസ് ശരീഅ കോളേജ്, ഖുർആൻ അക്കാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരത്തിലധികം  മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും. മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യും.

അതിനിടെ, സുന്നി പ്രസ്ഥാനത്തെയും മർകസിനെയും ആഴത്തിൽ സ്നേഹിച്ച അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയുടെയും അബ്ദുറഹീം വെങ്കിടങ്ങിന്റെയും മുഹമ്മദ് ബുസ്താനിയുടെയും ഓർമയിൽ ഉസ്താദുമാരും വിദ്യാർഥികളും ഒരുമിച്ചുകൂടി. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യത്തിൽ നടന്ന അനുസ്മരണ സംഗമത്തിൽ നൂറുകണക്കിന് വിദ്യാർഥികളും സഹകാരികളും പങ്കെടുത്തു. സുന്നി സംഘടനകളുടെ വളർച്ചയിൽ അബ്ദുലത്തീഫ് സഅദി വഹിച്ച പങ്ക് സദസ്സ് അനുസ്മരിച്ചു. മർകസ് പൂർവവിദ്യാർഥിയും ദുബൈ മർകസ് ഭാരവാഹിയുമായിരുന്ന അബ്ദുർറഹീം വെങ്കിടങ്ങിന്റെയും മർകസ് കാർഷിക പദ്ധതിയായ മസ്‌റയുടെ മുൻ ഡയറക്ടർ മുഹമ്മദ് ബുസ്താനിയുടെയും സേവനങ്ങളും പ്രവർത്തനങ്ങളും സതീർഥ്യർ പങ്കുവെച്ചു.

മർകസ് മസ്ജിദുൽ ഹാമിലിയിൽ കൾച്ചർ ആൻഡ് എജുക്കേഷൻ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മർസൂഖ് സഅദി അനുസ്മരണ പ്രഭാഷണം നടത്തി. ഖത്‍മുൽ ഖുർആൻ, തഹ്‌ലീൽ ദുആ മജ്‌ലിസിന് കാന്തപുരം നേതൃത്വം നൽകി. എ പി മുഹമ്മദ് മുസ്‌ലിയാർ, മുഖ്താർ ഹസ്‌റത്ത്, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംബന്ധിച്ചു. 

Latest