Connect with us

Kerala

പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് ക്രൂരമര്‍ദനം; സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍

ബഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയതിനായിരുന്നു സുരക്ഷാ ജീവനക്കാരന്‍ കുട്ടിയെ മര്‍ദിച്ചത്

Published

|

Last Updated

തൃശൂര്‍ | വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് സുരക്ഷാ ജീവനക്കാരന്റെ ക്രൂരമര്‍ദനം. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ എസ് സി എസ് ടി കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാര്‍ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ അതിരപ്പള്ളി പോലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. സുരക്ഷാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിലെ പതിനാറുകാരനായ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ ക്ലാസ് ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ചാലക്കുടി ആശുപത്രിയിലേക്കും മാറ്റി.

.പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ബഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയതിനായിരുന്നു സുരക്ഷാ ജീവനക്കാരന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂളിലെത്തിയ ശേഷം കുട്ടി തനിക്ക് മര്‍ദനമേറ്റ വിവരം ക്ലാസ് ടീച്ചറോട് പറയുകയായിരുന്നു.