Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ഹരജി ഉത്തരവിനായി മാറ്റി

വിചാരണ കോടതിക്ക് തെറ്റ് പറ്റിയെങ്കില്‍ ഹൈക്കോടതി ഇടപെട്ട് തിരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജി ഉത്തരവിനായി മാറ്റി. ഹരജിയില്‍ ദിലീപിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന അതിജീവിതയുടെ ആവശ്യം നിരാകരിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് ഹരജി. വിചാരണ കോടതിക്ക് തെറ്റ് പറ്റിയെങ്കില്‍ ഹൈക്കോടതി ഇടപെട്ട് തിരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെമ്മറി കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതി ഉറപ്പാവില്ലെന്ന് അതിജീവിത പറഞ്ഞു.

അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷന് ദോഷമാണെന്ന് കോടതി വ്യക്തമാക്കി. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.