Connect with us

Kerala

ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടാന്‍ നടപടി; 85 പേരുടെ പ്രാഥമിക പട്ടികയായി

ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം |  അതീവ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം.ഇതിനായി ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി 85 പേരുടെ പട്ടിക ആദ്യഘട്ടത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും.

പീഡനം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും.

നടപടികളുടെ ഭാഗമായി ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരനേയും സേനയില്‍ നിന്നും പിരിച്ചുവിടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്‌

Latest