Connect with us

acid attack

ഇടുക്കിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

മുന്‍ ഭര്‍ത്താവ് രാഹുല്‍ രാജ് ആണ് ആസിഡ് ആക്രമണം നടത്തിയത്.

Published

|

Last Updated

തൊടുപുഴ | ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി. തൊടുപുഴ സ്വദേശി സോനക്ക് നേരെ മുന്‍ ഭര്‍ത്താവ് രാഹുല്‍ രാജ് ആണ് ആസിഡ് ആക്രമണം നടത്തിയത്.

സോനയെ വീട്ടിൽ നിന്ന് വലിച്ച് പുറത്തേക്കിട്ട് ആസിഡ് ഒഴിക്കുകയായിരുന്നു രാഹുൽ. പൊള്ളലേറ്റ സോനയെ കോട്ടയം മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മുട്ടം പോലീസ് കേസെടുത്തു. അതേസമയം, രാഹുല്‍ രാജിനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Latest