Ongoing News
കാപ്പ ലംഘിച്ചെത്തി സഹോദരനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍
ഇയാളെ ഏപ്രില്‍ 11 ലെ ഡി ഐ ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു

പത്തനംതിട്ട | കാപ്പ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ അതിക്രമിച്ചുകടന്ന് സഹോദരന് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതിയെ പിടികൂടി. പെരുനാട് മാടമണ്‍ കൊട്ടൂപ്പാറ പടിഞ്ഞാറേ ചരുവില്‍ അരുണ്‍ സത്യന്‍ (32) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കാപ്പ നിയമവ്യവസ്ഥകള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ 15(4), 19 വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇയാളെ ഏപ്രില്‍ 11 ലെ ഡി ഐ ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇയാള്‍ പെരുനാട് പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ കടന്ന് കോട്ടൂപ്പാറയിലെ കുടുംബവീട്ടിലെത്തി സഹോദരന്‍ അഖില്‍ സത്യനെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത്. റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ അഖില്‍ സത്യന്റെ മൊഴിയനുസരിച്ച് എസ് ഐ വി കെ രവീന്ദ്രന്‍ നായര്‍ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 5 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍ . പിതാവിന്റെ തല അടിച്ചുപൊട്ടിച്ചതും, ഭാര്യയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും ഉപദ്രവിച്ചതും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.