Connect with us

Uae

അബൂദബി മലയാളി സമാജം; സലീം ചിറക്കല്‍ പ്രസിഡന്റ്, സുരേഷ് കുമാര്‍ പെരിയ ജനറല്‍ സെക്രട്ടറി

ആരും തന്നെ ഇവര്‍ക്കെതിരെ പത്രസമര്‍പ്പിക്കാതിരുന്നതിനാല്‍ ജൂലൈ ഒന്നിന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ ഇവരെ ഔദ്യോഗികമായി ഭാരവാഹികളായി തിരഞ്ഞെടുക്കും.

Published

|

Last Updated

അബൂദബി |  മലയാളി സമാജത്തിന്റെ പുതിയ പ്രസിഡന്റായി സലീം ചിറക്കല്‍, ജനറല്‍ സെക്രട്ടറിയായി സുരേഷ് കുമാര്‍ താഴത്തു വീട്, വൈസ് പ്രസിഡന്റുമാരായി ട് എം നിസാര്‍, ഷുഹൈബ് ഹനീഫ, ട്രഷററായി യാസിര്‍ അറഫാത്ത് എന്നിവരെ തിരഞ്ഞെടുക്കും. പ്രധാനപ്പെട്ട ഭാരവാഹി സ്ഥാനത്തേക്ക് ഇന്നലെയായിരുന്നു അവസാനമായി പത്രിക നല്‍കേണ്ടിയിരുന്നത്. ആരും തന്നെ ഇവര്‍ക്കെതിരെ പത്രസമര്‍പ്പിക്കാതിരുന്നതിനാല്‍ ജൂലൈ ഒന്നിന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ ഇവരെ ഔദ്യോഗികമായി ഭാരവാഹികളായി തിരഞ്ഞെടുക്കും.

17 അംഗ കമ്മിറ്റിയാണ് മലയാളി സമാജത്തിലേക്ക് തിരഞ്ഞെടുക്കുക. ഗഫൂര്‍ എടപ്പാള്‍, അനില്‍ കുമാര്‍ എ പി, ബിജു കെ സി, ഗോപകുമാര്‍ ഗോപാലന്‍, ഹാഷിം എം എ, ജാസിര്‍ സാലിം,
മഹേഷ് വീട്ടിക്കല്‍, നടേശന്‍ ശശി, ഔഡിഫാക്‌സ്ഓണ്‍ ലൗറെന്‍സ് ഫെര്‍ണാണ്ടസ്, സൈജു പി രാധകൃഷ്ണ പിള്ളയ്, സാജന്‍ ശ്രീനിവാസന്‍, ഷാജഹാന്‍ ഹൈദരലി, സുധീഷ് വെള്ളടാത്, എന്നിവര്‍ സഹ ഭാരവാഹികളെയും, ഓഡിറ്ററായി അബ്ദുല്‍ അഹദ്, സഹ ഓഡിറ്ററായി ഷാജി കുമാര്‍ എസ് എ എന്നിവരും തിരഞ്ഞെടുക്കപ്പെടും. മലയാളി സമാജം നിയന്ത്രിക്കുന്ന കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് 17 അംഗങ്ങളും പത്രിക സമര്‍പ്പിച്ചത്.
മലയാളി സമാജത്തിന്റെ പ്രസിഡന്റായും, ആക്ടിങ് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന സലീം ചിറക്കല്‍ അറിയപ്പെടുന്ന സംഘടകനാണ്. ഇന്‍കാസ് അബുദബിയുടെ ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരള സോഷ്യല്‍ സെന്ററില്‍ കായിക വിഭാഗം സെക്രട്ടറി, കല വിഭാഗം സെക്രട്ടറി, അബൂദബി ഫ്രഡ്‌സ് എ ഡി എം എസിന്റെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഉപദേശകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ മലയാളി സമാജത്തിന്റെ പ്രധാന സ്ഥാനത്തേക്ക് എത്തുന്നത്.

പെരിയ സ്വദേശിയായ സുരേഷ് കുമാര്‍ ഇന്‍കാസ് അബൂദബി കാസര്‍ഗോഡ് ജില്ല പ്രസിഡന്റായിരുന്നു. അബൂദബി സാംസ്‌കാരിക വേദിയുടെ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ പ്രസിഡന്റുമാണ്. യു എ ഇ യില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ്. അബൂദബി സാമൂഹ്യ വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

Latest