Connect with us

Kerala

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് കാറില്‍ നിന്ന് 2 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിലാണ് അറസ്റ്റ്.

Published

|

Last Updated

തിരുവല്ല |  തിരുവല്ല കവിയൂര്‍ കണിയന്‍പാറ റോഡില്‍ കാറില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതി ചങ്ങനാശേരി നാലുകോടി സ്വദേശി സിജോ മോന്‍ (38 )ആണ് അറസ്റ്റിലായത്. തിരുവല്ല കവിയൂര്‍ കണിയാംപറ റോഡില്‍ ഇലവിനാല്‍ ജങ്ഷന് സമീപം വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് കാറില്‍ നിന്ന് 2 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിലാണ് അറസ്റ്റ്.

കാര്‍ ഓടിച്ചിരുന്ന കണിയാംപാറ കവിയൂര്‍ സ്വദേശി ലൂക്കന്‍ എന്ന് വിളിക്കുന്ന ലിബിനെ 27 ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ രണ്ടാം പ്രതി സിജോമോനെ കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഊര്‍ജ്ജിത ശ്രമം നടന്നുവരവേ, ആലുംതുരുത്തി കഴുപ്പില്‍ കോളനിയില്‍ നിന്നും ഇന്നലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest