Connect with us

pretended to be a priest

വൈദികനായി ചമഞ്ഞ് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനില്‍ അനില്‍ വി കൈമള്‍ ആണ് പിടിയിലായത്

Published

|

Last Updated

തൊടുപുഴ | വൈദികനായി ചമഞ്ഞ് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍. തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനില്‍ അനില്‍ വി കൈമള്‍ ആണ് പിടിയിലായത്.

മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി ബോസില്‍ നിന്നു പണം തട്ടുകയായിരുന്നു. ഫാ.പോള്‍ എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും അടിമാലിയിലേക്ക് പണവുമായെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

മെയ് 19 നു തട്ടിപ്പു നടത്തിയ ശേഷം അനില്‍ കടന്നു കളഞ്ഞെന്നാണ് വ്യവസായിയുടെ പരാതി. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, ഡിവൈ എസ് പി ബിനു ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാളില്‍ നിന്ന് ആറരലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 

Latest