Connect with us

Obituary

കവുങ്ങ് ഒടിഞ്ഞ് പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം

സ്കൂബ ടീമും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Published

|

Last Updated

പത്തനംതിട്ട | കവുങ്ങ് ഒടിഞ്ഞ് പുഴയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. അടിച്ചിപ്പുഴ വടക്കേതിൽ  സുനിൽ (45) ആണ് മരിച്ചത്. അടയ്ക്ക പറിക്കാൻ കയറുന്നതിനിടെ മരം ഒടിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു. നദിയുടെ ആഴമേറിയ ഭാഗത്തു വീണത് നാട്ടുകാർക്ക് ഇയാളെ രക്ഷപെടുത്തുന്നതിന് തടസ്സമായി.

റാന്നി- പെരുനാട് മടത്തുംമൂഴി വലിയ പാലത്തിനോട് ചേർന്ന് ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരുനാട് പോലീസും റാന്നി  ഫയർ ആൻഡ്  റെസ്‌ക്യു ടീമും പത്തനംതിട്ട സ്കൂബ ടീമും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.