Connect with us

Kerala

താമരശേരിയില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു

കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു.പനംതോട്ടം ഓര്‍ക്കിഡ് ഹൗസിംഗ് കോളനിയിലെ ഫാത്തിമ സാജിദ(30)യാണ് മരിച്ചത്. രാവിലെ ഏഴേകാലോടെയാണ് അപകടം. കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ബാലുശേരി – താമരശേരി റോഡില്‍ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടം .

ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍.

ഭര്‍ത്താവ്: ആബിദ്. മക്കള്‍: സമാന്‍, ദിയ, ദില്‍ഷാന്‍, ആരിഫ്

 

Latest