Connect with us

Saudi Arabia

ജിദ്ദ-മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ടാങ്കറിന് തീപ്പിടിച്ച് 18 വാഹനങ്ങള്‍ കത്തി നശിച്ചു

അമിതവേഗതയില്‍ വന്ന വാഹനം ഡീസല്‍ ട്രക്കില്‍ ഇടിച്ചതാണ് അപകടകാരണം,

Published

|

Last Updated

മക്ക-ജിദ്ദ | ജിദ്ദ-മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ടാങ്കറിന് തീപിടിച്ച് 18 വാഹനങ്ങള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും,ഉടന്‍ തന്നെ സഊദി സിവില്‍ഡിഫന്‍സ് സംഭവസ്ഥലത്ത് കുതിച്ചെത്തി തീയണച്ചതായും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു

അപകടത്തെ തുടര്‍ന്ന് മക്ക-ജിദ്ദ ഹൈവേയിലെ വാഹനങ്ങള്‍ പഴയ റോഡിലേക്ക് തിരിച്ചുവിട്ടു. അമിതവേഗതയില്‍ വന്ന വാഹനം ഡീസല്‍ ട്രക്കില്‍ ഇടിച്ചതാണ് അപകടകാരണം,