Connect with us

Kerala

കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്‌സോ കേസ്

പ്രതി ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

കൊല്ലം | കടയ്ക്കലില്‍ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്. ചടയമംഗലം എയ്ഡഡ് സ്‌കൂളിലെ അധ്യാപകന്‍ യൂസഫിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പോലീസ് പറയുന്നത്.

എറണാകുളം തൃപ്പൂണിത്തുറയില്‍കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം ബൈക്കില്‍ വന്ന പെണ്‍കുട്ടിയെ അധ്യാപകനായ കിരണ്‍ പീഡിപ്പിച്ചതിന് പിറകെയാണ് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest