Connect with us

Kerala

ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി രണ്ടു മാസം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Published

|

Last Updated

ചെങ്ങന്നൂര്‍ |  പിഞ്ചു കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ആലയിലാണ് സംഭവം.ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24) യും ഇവരുടെ ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്

അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി രണ്ടു മാസം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കള്‍ പറയുന്നു.