Connect with us

Ongoing News

വാക്കുതര്‍ക്കം; ദമ്മാമില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു, സ്വദേശി പൗരന്‍ അറസ്റ്റില്‍

അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്.

Published

|

Last Updated

ദമ്മാം | സഊദി കിഴക്കന്‍ പ്രാവിശ്യയിലെ ദമ്മാം അല്‍ ബാദിയയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തിരുവനന്തപുരം ബാലരാമപുരം ആറാല്ലുമ്മൂട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് സ്വദേശി പൗരന്‍ ഓടി രക്ഷപ്പെട്ടു. ദൃക്‌സാക്ഷിയായ സുഡാനി പൗരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സമയോചിതമായി ഇടപെടുകയും ഇയാളെ ഉടന്‍ തന്നെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ദമാമിനു സമീപം കഴിഞ്ഞ ഏഴ് വര്‍ഷമായി എ സി ടെക്‌നീഷ്യനായി ഖത്തീഫില്‍ ജോലി ചെയ്തുവരികയായിരുന്നു അഖില്‍. അഖിലിനോടൊപ്പം ഉണ്ടായിരുന്ന ഭാര്യയും, മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.

അഖിലിന്റെ റിയാദിലുള്ള സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമില്‍ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി. തുടര്‍ നടപടികള്‍ ലോക കേരള സഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

---- facebook comment plugin here -----

Latest