Connect with us

Kerala

ട്രെയിനില്‍ വെച്ച് മലയാളി വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡനം; സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.

Published

|

Last Updated

ആലപ്പുഴ  | ട്രെയിനില്‍വച്ച് സൗഹൃദം സ്ഥാപിച്ച മലയാളി വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജധാനി എക്സ്പ്രസില്‍ വ്യാഴാഴ്ചയാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.
പ്രതീഷ് കുമാര്‍ ജമ്മുകാശ്മീരില്‍ സൈനികനാണ്. ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.

വിദ്യാര്‍ത്ഥിനി ഉടുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. പ്രതി പിന്നീട് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. വീട്ടിലെത്തിയ വിദ്യാര്‍ഥിനി ഭര്‍ത്താവിനോടാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലാണ്.