Connect with us

Kozhikode

സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ ക്യാമ്പിലൂടെ ഒട്ടേറെ പേര്‍ക്ക് യൂനാനി, നാച്ചുറോപതി വിഭാഗങ്ങളുടെ സൗജന്യ സേവനം ലഭ്യമാക്കി.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് ഹോസ്പിറ്റലിന്റെ കീഴില്‍ സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ ക്യാമ്പിലൂടെ ഒട്ടേറെ പേര്‍ക്ക് യൂനാനി, നാച്ചുറോപതി വിഭാഗങ്ങളുടെ സൗജന്യ സേവനം ലഭ്യമാക്കി.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി ചിറണ്ടയത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എം ഇ എസ് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കെ എം ഡി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. ജിബിന്‍ ആന്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എം ഇ എസ് ഫാത്വിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സുനില്‍, എം ഇ എസ് സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മുഹമ്മദലി, മിഹ്‌റാസ് ഓപ്പറേഷനല്‍ മാനേജര്‍ പി കെ ഷുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു. കോടഞ്ചേരി പഞ്ചായത്ത് മെമ്പര്‍ ജമീല അസീസ് സ്വാഗതവും, മിഹ്‌റാസ് മാര്‍ക്കറ്റിംഗ് ഹെഡ് അസീസ് തെരുവത്ത് നന്ദിയും പറഞ്ഞു.

 

Latest