Connect with us

Kerala

ബൈക്കിലേക്ക് മരം വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Published

|

Last Updated

കൊച്ചി | മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ മരം വീണ് നാല് വയസുകാരന് ദാരുണാന്ത്യം. പറവൂര്‍ പുത്തന്‍വേലിക്കര സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛന്‍ പ്രദീപും മുത്തശ്ശി രേഖയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പറവൂര്‍ ചിത്രാഞ്ജലി തിയറ്ററിന് മുന്നിലെ കൂറ്റന്‍ മരമാണ് കടപുഴകി വീണത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

Latest