Connect with us

hajj 2022

അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ പതിനായിരം റിയാല്‍ പിഴ

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കര്‍ശന പരിശോധന

Published

|

Last Updated

മക്ക | അനധികൃതമായി ഹജ്ജിനെത്തിയാര്‍ പതിനായിരം റിയാല്‍ പിഴ ഇടാക്കുമെന്ന് സഊദി ജനറല്‍ സെക്യൂരിറ്റി. ഹജ്ജില്‍ പങ്കെടുക്കുന്ന തീര്‍ഥാടകര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് ഹജ്ജ് അനുമതിപത്രം വാങ്ങണമെന്നും അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.

അനധികൃത തീര്‍ഥാടകരെ കണ്ടെത്തുന്നതിനായി മക്കയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്ന് ബ്രിഗേഡിയര്‍ സാമി ബിന്‍ മുഹമ്മദ് അല്‍-ഷുവൈരിഖ് പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം വിദേശികളടക്കമുള്ളവര്‍ക്ക് ഹജ്ജിന് അവസരമുണ്ടായിരുന്നില്ല. നിയന്ത്രണങ്ങള്‍ നീക്കിയതനാല്‍ ഇത്തവണ 850,000 വിദേശികളടക്കം പത്ത് ലക്ഷം പേരാണ് ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്.

 

Latest