Connect with us

Kasargod

നീലേശ്വരത്ത് കര്‍ഷകന്‍ ട്രെയിന്‍ തട്ടി മരിച്ചു

Published

|

Last Updated

നീലേശ്വരം | കര്‍ഷക തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ചു. കാലിച്ചാനടുക്കം മയ്യങ്ങാനത്തെ മയിലിട്ട ജനാര്‍ദനന്‍ നായരാ(62)ണ് നീലേശ്വരം കിഴക്കന്‍ കൊഴുവലിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. ഇന്നലെ രാവിലെ കിഴക്കന്‍ കൊഴുവലിലെ തറവാട്ടിലേക്ക് പോകവേ അബദ്ധത്തില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടുകയായിരുന്നു. പയ്യന്നൂര്‍ എരമം സ്വദേശിയാണ്.

ഭാര്യ: ദാക്ഷായണി. മക്കള്‍: ജയേഷ് (അമേരിക്ക), ജിഷ. മരുമക്കള്‍: രമ്യ, അനില്‍ കുമാര്‍. സഹോദരി: ജാനകി.

 

 

Latest