Connect with us

Kerala

കൊച്ചിയില്‍ വിദേശത്തു നിന്നും എത്തിയ അതിമാരക മയക്കു മരുന്ന് പിടികൂടി

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍ക്കായാണ് ഈ പാഴ്സല്‍ എത്തിയത്.

Published

|

Last Updated

കൊച്ചി  |കൊച്ചിയിലെ ഫോറിന്‍ പാഴ്‌സല്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്ന് പിടികൂടി. 82 എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പാക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് കണ്ടെടുത്തിട്ടുള്ളത്. വിദേശത്തു നിന്നും വന്‍ തോതില്‍ മയക്ക് മരുന്ന് എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഒരു പാഴ്‌സല്‍ നെതര്‍ലന്‍ഡില്‍നിന്നും മറ്റൊരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികള്‍ക്കായാണ് ഈ പാഴ്സല്‍ എത്തിയത്.

സ്റ്റേറ്റ് എക്സൈസ് എ്ന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് പരിശോധന നടത്തിയത്. കൊച്ചിയില്‍ കച്ചേരിപ്പടിക്ക് അടുത്തുള്ള ഒരു ഫോറിന്‍ പാഴ്സല്‍ സര്‍വീസ് സെന്ററിലേക്ക് വന്ന രണ്ടു പാഴ്സലുകളെക്കുറിച്ച് സ്ഥാപത്തിന് സംശയം ഉണ്ടെന്ന് എക്സൈസിനെ അറിയിക്കുകയായിരുന്നു.

 

Latest