Connect with us

accident death

പുനലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

അപകടത്തില്‍പ്പെട്ടത് കലയനാട് ചൈതന്യ സ്‌കൂളിലെ പ്രിന്‍സിപ്പളും ഭര്‍ത്താവും

Published

|

Last Updated

കൊല്ലം ‌ പുനലൂര്‍ ദേശീയപാതയിലെ കലയനാട് ജംഗ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂളിലെ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍, ഭര്‍ത്താവ് ലാലന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലാലന്‍ ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.