Connect with us

car accident

കൊല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

മൂന്ന് വയസുള്ള കുഞ്ഞിന് ഗുരുതര പരുക്ക്

Published

|

Last Updated

കൊല്ലം | ഇന്ന് പുലര്‍ച്ചെ എം സി റോഡില്‍ കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്ണന്‍ (32), ഭാര്യ അഞ്ചു (30) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകള്‍ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന അടൂര്‍ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരുക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.