Connect with us

Kerala

തിരുവമ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്

Published

|

Last Updated

കോഴിക്കോട്  | തിരുവമ്പാടി കക്കാടംപൊയിലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.

ഓടുന്നതിനിടെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാറില്‍ പുക ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളില്‍ പോയവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിന്നാലെ കാറില്‍ പൂര്‍ണമായും തീ പടരുകയായിരുന്നു.രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. അതേ സമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

---- facebook comment plugin here -----

Latest