Connect with us

accident death

അടൂരിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു

ലോറിയുടെ പിൻ ചക്രത്തിനടിയിൽ പെട്ട് 20 മീറ്ററോളം ബിനിൽ നിരങ്ങി നീങ്ങി.

Published

|

Last Updated

അടൂർ | കെ പി റോഡിൽ പതിനാലാം മൈലിന് സമീപം ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കുരമ്പാല സൗത്ത് കടമാൻകുളം തച്ചനംകോട്ട് മേലേതിൽ വർഗീസിന്റെ മകൻ ബിനിൽ വർഗീസ് (19) ആണ് മരിച്ചത്. വൈകിട്ട് മൂന്നിന് അടൂർ ലൈഫ് ലൈൻ ആശുപതിക്ക്  സമീപമായിരുന്നു അപകടം. തിരുനെൽവേലിയിൽ നിന്നും വണ്ടാനത്തേക്ക് സിമന്റുമായി പോയ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ലോറിയുടെ പിൻ ചക്രത്തിനടിയിൽ പെട്ട് 20 മീറ്ററോളം ബിനിൽ നിരങ്ങി നീങ്ങി. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയിരുന്നു. അഗ്‌നി രക്ഷാസേനയാണ് ബിനിൽ വർഗീസിനെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ നിയാസുദ്ദീൻ, അജികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏലമ്മയാണ് മാതാവ്. സഹോദരൻ: അഖിൽ.

Latest