Connect with us

Kollam

കൊല്ലം പള്ളിമുക്കിൽ 19കാരന് ക്രൂരമർദനം

എട്ട് പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസെടുത്തു

Published

|

Last Updated

കൊല്ലം | കൊല്ലം വാളത്തുങ്കലില്‍ പള്ളിമുക്ക് സ്വദേശിയായ 19കാരന് ക്രൂരമർദനം. മണികണ്ഠൻ എന്നയാൾക്കാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസെടുത്തു. മർദനത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റോഡിലൂടെ സുഹൃത്തിൻ്റെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന തന്നോട് കൈയിലിരുന്ന ലെയ്സ് പാക്കറ്റ് തരാൻ ഒരു സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നും പാക്ക് നൽകാത്തതിനെ തുടർന്ന് മർദിക്കുകയായിരുന്നെന്നും മണികണ്ഠൻ പറഞ്ഞു. ലഹരി ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്നു ഈ സംഘം. വിവരമറിഞ്ഞെത്തിയ സുഹൃത്ത് അനന്തുവാണ് മർദിക്കുന്ന വീഡിയോ എടുത്തത്. മർദനമേറ്റ മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്.

---- facebook comment plugin here -----

Latest