Connect with us

Kerala

തോറ്റെങ്കിലും തരൂര്‍ നേടിയത് ഉയര്‍ന്ന വോട്ടിംഗ് ശതമാനം

1998ല്‍ ശരത് പവാറും 2000ത്തില്‍ ജിതേന്ദ്ര പ്രസാദും നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് തരൂരിന് ലഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശശി തരൂര്‍ നേടിയത് ഉയര്‍ന്ന വോട്ടിംഗ് ശതമാനം. 1072 വോട്ടുകളാണ് തരൂര്‍ നേടിയത്. 1998ല്‍ ശരത് പവാറും 2000ത്തില്‍ ജിതേന്ദ്ര പ്രസാദും നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ട് തരൂരിന് ലഭിച്ചു.

ഖാര്‍ഗെയുടെ വസതിയിലെത്തി തരൂര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചിരിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു.

എം കെ രാഘവന്‍ എം പിയും ഖാര്‍ഗെയുടെ വസതിയിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Latest