Kerala
മലപ്പുറം തിരൂരില്‍ വ്യവസായിയെ കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി
കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ദിഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഫര്‍ഹാന എന്നിവര്‍ പിടിയില്‍.

മലപ്പുറം | മലപ്പുറം തിരൂരില്‍ വ്യവസായിയെ കൊലപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ദിഖ് (58) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിനുറുക്കിയ പ്രതികള്‍ ശരീര ഭാഗങ്ങള്‍ ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ ഒരു പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് പിടികൂടി. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി (22), ഫര്‍ഹാന (18) എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി നാളെ രാവിലെ അഗളിയിലെത്തി പോലീസ് തിരച്ചില്‍ നടത്തും.
---- facebook comment plugin here -----