Connect with us

Kerala

സാധാരണക്കാരില്‍ നിന്നും അകന്ന് പോകുന്നത് കോണ്‍ഗ്രസിന്റെ പിന്നാക്കാവസ്ഥക്ക് കാരണം: കെ സുധാകരന്‍

നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | സാധാരണക്കാരില്‍ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോണ്‍ഗ്രസിനുണ്ടായ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയം ഇപ്പോള്‍ സ്വീകരിക്കുന്നത്. സഹായിക്കുന്നവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേതതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ നില്‍ക്കണം. അവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു.കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.

താരീഖ് അന്‍വര്‍, രമേശ് ചെന്നിത്തല, എംകെ രാഘവന്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ശശി തരൂരിന്റെ മലബാര്‍ പര്യടന വിവാദകത്തിനിടെ നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് പ്രത്യേക പ്രസക്തിയുണ്ട്.കേരളത്തിലെ കോണ്‍ഗ്രസ് മികച്ച സംഘടന പ്രവര്‍ത്തനം ആണ് നടത്തുന്നതെന്ന് ചടങ്ങില്‍ താരീഖ് അന്‍വര്‍ പറഞ്ഞു. രാജ്യം വളരെ സങ്കീര്‍ണമായ രാഷ്ട്രീയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണ്. ആളുകള്‍ യാത്രയെ സ്വീകരിക്കുന്നുണ്ട്. രാഹുലുമായി സംവദിക്കുന്നുണ്ട്. എല്ലാവരും പിന്തുണക്കുന്നു. ഇത് കാണിക്കുന്നത് കോണ്‍ഗ്രസിന്റെ തിരിച്ചു വരവാണെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട് സാധാരണക്കാരില്‍ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോണ്‍ഗ്രസിനുണ്ടായ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയം ഇപ്പോള്‍ സ്വീകരിക്കുന്നത്. സഹായിക്കുന്നവര്‍ക്കൊപ്പം ആളുകള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേതതെന്നും അദ്ദേഹം പറഞ്ഞു.

Latest