Connect with us

Alappuzha

ടിപ്പറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

|

Last Updated

അരൂര്‍ | ടിപ്പറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം തെക്കേ ചേപ്പേലില്‍ മുരുകേശന്റെ മകന്‍ നിധീഷ് (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. എറണാകുളത്തു നിന്ന് ചേര്‍ത്തലക്ക് കട്ടയുമായി പോവുകയായിരുന്ന ടിപ്പറാണ് ത്. ടിപ്പറിന് മുന്നിലുണ്ടായിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടി മറിഞ്ഞ് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍ പട്ടണക്കാട് സ്വദേശി മാത്യു സിറിയക്ക് പറഞ്ഞു.

അരൂരില്‍ നിന്ന് എസ് എഫ്. ആര്‍ ഒ. ജോജിയുടെ നേതൃതത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം റോഡ് ശുചീകരിച്ചു. അരൂര്‍ പോലീസ് എസ് ഐ. മണിക്കുട്ടന്‍, എ എസ് ഐ. സാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഗതാഗതം പുന:സ്ഥാപിച്ചു.