Connect with us

National

മണിപ്പൂരില്‍ ഒരു വീട്ടില്‍നിന്നും 500 കോടിയുടെ മയക്ക്മരുന്ന് ശേഖരം പിടികൂടി

അസാം റൈഫിള്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ കോടികളുടെ മയക്കുമരുന്ന് വേട്ട. 54 കിലോ ഗ്രാം ബ്രൗണ്‍ ഷുഗറും 154 കിലോഗ്രാം ഐസ് മെത്തുമാണ് പിടികൂടിയത് . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസാം റൈഫിള്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഇവക്ക് വിപണിയില്‍ 500 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മ്യാന്‍മറിലെ മണ്ടലേ സ്വദേശിനിയെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ വീട്ടില്‍ നിന്നുമാണ് മയക്കുമരുന്ന്‌ശേഖരം കണ്ടെത്തിയത്. ഒരു ചൈനീസ് പൗരനെയാണ് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.