Connect with us

International

ആദ്യ ഘട്ടത്തില്‍ 500 കോടി ബില്യണ്‍ ഡോളര്‍; ഈജിപ്ത് സെന്‍ട്രല്‍ ബേങ്കില്‍ വന്‍ നിക്ഷേപവുമായി സഊദി

Published

|

Last Updated

റിയാദ് | സഊദി അറേബ്യ സെന്‍ട്രല്‍ ബേങ്ക് ഓഫ് ഈജിപ്തില്‍ 500 കോടി ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. സഊദി-ഈജിപ്ത് സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപ പദ്ധതിയെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി രാജാവും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശ പ്രകാരമാണ് പുതിയ നിക്ഷേപ പദ്ധതി.

സെന്‍ട്രല്‍ ബേങ്ക് ഓഫ് ഈജിപ്തിലേക്കുള്ള സഊദിയുടെ നിക്ഷേപം ഈജിപ്ഷ്യന്‍ വിപണിയുടെ കുതിപ്പിന് കാരണമാകുമെന്ന് ബെല്‍ടോണ്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിലെ ചീഫ് ഇക്കണോമിസ്റ്റ് ആലിയ മംദൂഹ് പറഞ്ഞു.

 

---- facebook comment plugin here -----

Latest