Connect with us

Kerala

നടത്താത്ത നിര്‍മാണ പ്രവൃത്തിക്ക് അഞ്ച് ലക്ഷം അനുവദിച്ചു: രണ്ട് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലീമിനെയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ബിനുവിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | നടത്താത്ത നിര്‍മാണ പ്രവൃത്തിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ച സംഭവത്തില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലീമിനെയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ബിനുവിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

പത്തനംതിട്ട-കുമ്പഴ-മല്ലശ്ശേരി-കോന്നി ലാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈന്‍ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് 4,80,000 രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

 

Latest