Connect with us

Alappuzha

'അധിനിവേശ പോരാട്ടങ്ങളിലെ മുസ്ലിം പാരമ്പര്യം അനിഷേധ്യ യാഥാർഥ്യം'

ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കെതിരെ ചരിത്രബോധമുള്ള സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

Published

|

Last Updated

ആലപ്പുഴ | അധിനിവേശ പോരാട്ടങ്ങളിലെ മുസ്ലിം പാരമ്പര്യം അനിഷേധ്യ യാഥാർഥ്യമാണെന്നും ചരിത്രത്തെ കളങ്കപ്പെടുത്തരുതെന്നും എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചർച്ച സംഗമം ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വത്തിനെതിരെ അക്ഷരങ്ങൾ കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച തുഹ്ഫത്തുൽ മുജാഹിദീന്റെ ചരിത്രവും വർത്തമാനവും ചർച്ചയിൽ സമഗ്രമായി വിശകലനം ചെയ്തു.

അധിനിവേശം ഇന്ത്യയിലേക്ക് വ്യാപിച്ചതു മുതൽ മാപ്പിളമാരുടെ സമരവീര്യത്തിന്റെ കഥകൾ ആരംഭിക്കുന്നുണ്ട്. വൈദേശിക ചൂഷകർക്കെതിരെയുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകിയുള്ള നിരവധി കൃതികളുടെ സ്വാധീനത്തെ ധർമ സമരങ്ങളിൽ കാണാം. വാരിയം കുന്നത്തിനെയും ആലി മുസ്ലിയാരെയും അടക്കം 387 സ്വതന്ത്ര്യ സമര സേനാ നായകരെ രക്തസാക്ഷി പട്ടികയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, അധിനിവേശ വിരുദ്ധ സമരങ്ങളിൽ മുസ്‌ലിംകൾ വഹിച്ച നിസ്തുലമായ പങ്കിന്റെ ജ്വലിക്കുന്ന ഓർമകൾ നിലനിർത്താനാകണമെന്നും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കെതിരെ ചരിത്രബോധമുള്ള സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

തുഹ്ഫത്തുൽ മുജാഹിദീൻ;ചെറുത്തു നിൽപ്പിന്റെ സമരാഹ്വാനം എന്ന ശീർഷകത്തിൽ നടന്ന ചർച്ചാ സംഗമത്തിൽ സംസ്ഥാന റവന്യൂ- ഇൻഫർമേഷൻ വകുപ്പ് മുൻ മേധാവി എ എ ഹകീം നെഹ, അനസ് ശാമിൽ ഇർഫാനി, ഹാമിദ് സഖാഫി പങ്കെടുത്തു.

Latest