Connect with us

Organisation

'ഒപ്പമില്ല കേരളം', കളങ്കിതനെ മാറ്റുക; ദമാമില്‍ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു

മദ്യലഹരിയില്‍ വാഹനമോടിച്ച് ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് സ്ഥാനം നല്‍കി ഉന്നത സ്ഥാനത്ത് നിയമിച്ചത് നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ തകര്‍ക്കുന്നതാണ്.

Published

|

Last Updated

ദമാം | സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദമാമില്‍ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു. ‘ഒപ്പമില്ല കേരളം’, കളങ്കിതനെ മാറ്റുക എന്ന ശീര്‍ഷകത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മദ്യലഹരിയില്‍ വാഹനമോടിച്ച് ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് സ്ഥാനം നല്‍കി ഉന്നത സ്ഥാനത്ത് നിയമിച്ചത് നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ തകര്‍ക്കുന്നതാണ്. നിയമനം സര്‍ക്കാര്‍ ഉടന്‍ പുനപ്പരിശോധിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു

ഹാരിസ് ജൗഹരി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കളറോഡ് ആമുഖ പ്രഭാഷണം നടത്തി. സലിം പാലച്ചിറ (ഐ സി എഫ് ഇന്റര്‍നാഷണല്‍ മീഡിയ &പബ്ലിക്കേഷന്‍ സെക്രട്ടറി), സിറാജുദ്ധീന്‍ വെഞ്ഞാറമൂട് (തേജസ്), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്) ഫൈസല്‍ (കെ എം സി സി), നിസാര്‍ പൊന്നാനി (രിസാല സ്റ്റഡി സര്‍ക്കിള്‍), അബ്ദുല്‍ ബാരി നദ്വി, അഹമ്മദ് നിസാമി, സലീം ഓലപ്പീടിക, അഹമ്മദ് തോട്ടട പങ്കെടുത്തു. മുഹമ്മദ് അമാനി പ്രാര്‍ഥന നടത്തി. ഹംസ ഏളാഡ് സ്വാഗതവും, ജഅഫര്‍ സ്വാദിഖ് നന്ദിയും പറഞ്ഞു.