Connect with us

Stray dog ​​attack

'കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു': ശിഖര്‍ ധവാന്‍

കെ എല്‍ രാഹുലും സമാന അഭിപ്രായവുമായി നേരത്തെ രംഗത്തെത്തിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ തെരുവുനായകളെ കൂട്ടക്കൊല ചെയ്യുകയാണെന്ന ആരോപണവുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാനും. നേരത്തെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍ കെ എല്‍ രാഹുലും സമാന അഭിപ്രായം സാമൂഹിക മാധ്യമം വഴി രേഖഖപ്പെടുത്തിയിരുന്നു.
കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഭയാനകമായ സാഹചര്യമാണിത്. ഇത്തരം നീക്കങ്ങള്‍ പുനപ്പരിശോധിക്കണം. ക്രൂരമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നുവെന്നും ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തു.

നേരത്തെഇന്‍സ്റ്റഗ്രാമില്‍ കെ എല്‍ രാഹുലും ഇതേ അഭിപ്രായമാണ് പറഞ്ഞു. തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയ്സ് ഓഫ് സ്‌ട്രേ ഡോഗ്സി’ന്റെ (വി ഒ എസ് ഡി) പോസ്റ്റര്‍ രാഹുല്‍ പങ്കുവെക്കുകയായിരുന്നു. തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുനായ്ക്കളും കേരളത്തില്‍ അപകടത്തിലാണെന്നായിരുന്നു ഈ പോസ്റ്ററിലുണ്ടായിരുന്നത്.

Latest