Bahrain
'നാട് വിട്ടവർ വരച്ച ജീവിതം'; ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവിന് സംഘാടക സമിതി രൂപീകരിച്ചു
സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ ചെയർമാനും അബ്ദു റഹീം സഖാഫി അത്തിപറ്റ ജനറൽ കൺവീനറും കലന്തർ ശരീഫ് ട്രഷററുമായ 153 അംഗ സ്വാഗതസംഘത്തെയും തിരഞ്ഞെടുത്തു.
സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ (ചെയർമാൻ), അബ്ദു റഹീം സഖാഫി അത്തിപറ്റ (ജനറൽ കൺവീനർ), കലന്തർ ശരീഫ് (ട്രഷറർ)
മനാമ | കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപികരിച്ചു. 2024 നവംബർ 8 ന് ‘നാട് വിട്ടവർ വരച്ച ജീവിതം’ എന്ന ശീർഷകത്തിൽ നടക്കുന്ന സാഹിത്യോത്സവിൽ പതിനഞ്ച് വിഭാഗങ്ങളിലായി നിരവധി കലാ സാഹിത്യ മത്സരങ്ങൾ നടക്കും. സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചർച്ചയും കലാ സംവാദവും നടക്കും. ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും
മാപ്പിളപാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ, ഖസീദ , കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്ര രചന ഉൾപ്പെടെയുള്ള എൺപത്തിയഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരങ്ങളും നടക്കും. ജാതി മത ഭേദമന്യേ രാജ്യത്തെ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ ചെയർമാൻ ശിഹാബ് പരപ്പ അദ്ധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷണൽ പി ആർ & അഡ്മിൻ പ്രസിഡന്റ് ആയ അബ്ദു സലാം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌തു. റഷീദ് തെന്നല കീ നോട്ടും നാഷനൽ ജനറൽ സെക്രട്ടറി അഷ്‌റഫ് മങ്കര ഭാരവാഹീ പ്രഖ്യാപനവും നടത്തി നടത്തി.
സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ ചെയർമാനും അബ്ദു റഹീം സഖാഫി അത്തിപറ്റ ജനറൽ കൺവീനറും കലന്തർ ശരീഫ് ട്രഷററുമായ 153 അംഗ സ്വാഗതസംഘത്തെയും തിരഞ്ഞെടുത്തു.
ആർ എസ് സി ബഹ്റൈൻ അബ്ദു റഹീം സഖാഫി വരവൂർ, വി പി കെ മുഹമ്മദ്, അബ്ദുൽ മജീദ് സഅദി, കലന്തർ ശരീഫ്, അഡ്വ ശബീർ അലി, ശാഫി വെളിയങ്കോട് , യൂസഫ് അഹ്സനി, ഖാലിദ് സഖാഫി, എന്നിവർ സംബന്ധിച്ചു.
സഫ്‌വാൻ സഖാഫി സ്വാഗതവും ഡോക്ടർ നൗഫൽ ഇടപ്പള്ളി നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.