Connect with us

Uae

'ഗോള്‍ഡന്‍ സല്യൂട്ട് യു എ ഇ' ഐക്യദാര്‍ഢ്യ സമ്മേളനം മര്‍കസ് നോളജ് സിറ്റിയില്‍

Published

|

Last Updated

ദുബൈ | ‘ഗോള്‍ഡന്‍ സല്യൂട്ട് യു എ ഇ’ എന്ന പേരില്‍ മര്‍കസ് നോളജ് സിറ്റിയില്‍ ഡിസംബര്‍ 18ന് ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. നോളജ് സിറ്റിയിലെ പുതിയ കണ്‍വന്‍ഷന്‍ സെന്ററായ വലെന്‍സിയാ ഗലേറിയായിലാണ് സമ്മേളനം നടക്കുക. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

ദുബൈയില്‍ നടന്ന ചടങ്ങില്‍ ഡോ: ബൂ അബ്ദുല്ല (ചെയര്‍മാന്‍, ബൂ അബ്ദുല്ല ഗ്രൂപ്പ്), ഖാലിദ് നവാബ് (ചെയര്‍മാന്‍, നബദല്‍ ഇമാറാത്), ഹുദൈഫ ഇബ്രാഹിം (പ്രസിഡന്റ്, പി ര്‍ എന്‍ യു എ ഇ), ഹമദ് നാസര്‍ അല്‍ ഹമ്മാദി (ചെയര്‍മാന്‍, എച്ച് കെ സി), മുഹമ്മദ് അസീസ് അബ്ദുല്ല (പി ര്‍ എന്‍, യു എ ഇ), അബ്ദുല്ല നൂറുദ്ധീന്‍ (ഡി എസ് ഡി ഗ്രൂപ്പ് ), ഷംസുദ്ധീന്‍ (നെല്ലറ ഗ്രൂപ്പ്), ഉബൈദ് സഖാഫി, ഹസ്സന്‍ സഖാഫി തറയിട്ടാല്‍ ഹബീബ് കോയ (എച്ച് കെ ഗ്രൂപ്പ്), മുനീര്‍ പാണ്ടിയാല തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest