Connect with us

Kerala

'യുപി കേരളമായാല്‍ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടും'; യോഗിക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി

യുപി കശ്മീരോ കേരളമോ ആകാതിരിക്കാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം

Published

|

Last Updated

തിരുവനന്തപുരം | യുപി കശ്മീരോ കേരളമോ ആകാതിരിക്കാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് ചുട്ടി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളമായാല്‍ നല്ല വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ലഭ്യമാകുമെന്നായിരുന്നു പിണറായിയുടെ മറുപടി.

യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാല്‍ അവിടെയുള്ളവര്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹ്യക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത് – പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിലാണ് കേരളത്തെ താറടിച്ച് യോഗി രംഗത്ത് വന്നത്. വോട്ടര്‍മാര്‍ക്കു തെറ്റുപറ്റിയാല്‍ യുപി കശ്മീരോ കേരളമോ ആയി മാറുമെന്നും അതിനാല്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം.

സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആയിരുന്നു പരാമര്‍ശം. അതിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് പിണറായി വിജയന്‍.