Ongoing News
'അല്‍-മൊഹെദ് അല്‍-ഹിന്ദി 2023' നാവികാഭ്യാസ പ്രകടനം; ഐഎന്‍എസ് തര്‍കാഷും ഐഎന്‍എസ് സുഭദ്രയും സഊദിയിലെത്തി
ജുബൈല്‍ തുറമുഖത്ത് എത്തിയ കപ്പലിന് റോയല്‍ സഊദി നേവല്‍ ഫോഴ്സ്, ബോര്‍ഡര്‍ ഗാര്‍ഡ്സ്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്

ദമാം | ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ മുന്‍നിര യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍കാഷും , ഓഫ്ഷോര്‍ പട്രോളിംഗ് കപ്പലായ ഐഎന്‍എസ് സുഭദ്രയും സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ പോര്‍ട്ട് അല്‍ ജുബൈലിലെത്തി
ജുബൈല്‍ തുറമുഖത്ത് എത്തിയ കപ്പലിന് റോയല്‍ സഊദി നേവല്‍ ഫോഴ്സ്, ബോര്‍ഡര്‍ ഗാര്‍ഡ്സ്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്
2012 നവംബർ 9-ന് കമ്മീഷൻ ചെയ്ത ഐഎൻഎസ് തർകാഷ് അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റാണ് നൂതനമായ ആയുധ-സെൻസർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കപ്പൽ സജ്ജീകരിച്ചിരിക്കുന്നത് . കൂടാതെ കപ്പലിന് എല്ലാ ഭീഷണികളെയും നേരിടാനുള്ള കഴിവുണ്ട്. യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള 2015-ലെ ഓപ്പറേഷൻ റാഹത്, സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ 2023 ഏപ്രിലിൽ നടന്ന ഓപ്പറേഷൻ കാവേരി തുടങ്ങിയ മാനുഷിക ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ധനുഷ് കപ്പൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന്റെയും അനുബന്ധ സ്റ്റെബിലൈസേഷൻ, ലോഞ്ച് പ്ലാറ്റ്‌ഫോമുകളുടെയും പരീക്ഷണ ബെഡ് ആയി ഐഎൻഎസ് സുഭദ്ര കപ്പൽ പ്രവർത്തിച്ചിട്ടുണ്ട്.