Connect with us

Malappuram

'അബ്ദുല്‍ വാരിസ് സഖാഫി വിസ്മയ ജീവിതം'; അഖില കേരള ബുക്ക് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

Published

|

Last Updated

മലപ്പുറം | പ്രമുഖ പണ്ഡിതനും മഅദിന്‍ അക്കാദമിയിലെ പ്രധാന മുദരിസുമായിരുന്ന മര്‍ഹൂം അബ്ദുല്‍ വാരിസ് സഖാഫിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് മഅദിന്‍ കോളേജ് ഓഫ് ഇസ്്‌ലാമിക് ദഅ്‌വ സംഘടിപ്പിച്ച അഖില കേരള ബുക്ക് ടെസ്റ്റ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘മര്‍ഹൂം അബ്ദുല്‍ വാരിസ് സഖാഫി; വിസ്മയ ജീവിതം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു മത്സരം.

750 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം മുഹമ്മദ് മുബശിര്‍ പി.എം ചെങ്ങാനിയും രണ്ടാം സ്ഥാനം മുഹമ്മദ് ഷാഫി എന്‍. ഓമച്ചപ്പുഴ, മൂന്നാം സ്ഥാനം ഫാത്തിമ ജസ എ.പി മേല്‍മുറി 27 എന്നിവര്‍ കരസ്ഥമാക്കി.

ഒന്നാം സ്ഥാനത്തിന് 5555 രൂപയും ട്രോഫിയും രണ്ട്, മൂന്ന് സ്ഥാനത്തിന് യഥാക്രമം 3333, 1111 രൂപയും സമ്മാനമായി നല്‍കും. കൂടാതെ പ്രോത്സാഹന സമ്മാനവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8139074300, 7902520097 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Latest