Connect with us

National

24 മണിക്കൂറിനിടെ 33 കൊവിഡ് മരണങ്ങള്‍

33 മരണങ്ങളില്‍ 31 എണ്ണം കേരളത്തില്‍ നിന്നും രണ്ടെണ്ണം ഡല്‍ഹിയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ന് രാജ്യത്ത് 1,829 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,27,199 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 15,647 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

24 മണിക്കൂറിനിടെ 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,24,293 ആയി. ആകെ വൈറസ് ബാധിതരുടെ 0.04 ശതമാനം സജീവ കേസുകളാണ്.

ദേശീയ രോഗമുക്തി നിരക്ക് 98.75 ശതമാനമാണെന്നും മന്ത്രാലയം പറയുന്നു. 24 മണിക്കൂറിനിടെ 753 കേസുകളുടെ കുറവ് രേഖപ്പെടുത്തി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.57 ശതമാനവുമാണ്. 33 മരണങ്ങളില്‍ 31 എണ്ണം കേരളത്തില്‍ നിന്നും രണ്ടെണ്ണം ഡല്‍ഹിയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Latest