Connect with us

Kasargod

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി

Published

|

Last Updated

പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ

നീലേശ്വരം | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി കെ പൂക്കോയ തങ്ങള്‍ ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ കീഴടങ്ങി. ഒളിവില്‍ പോയി ഒൻപത് മാസത്തിനു ശേഷമാണ് അഭിഭാഷകനൊപ്പം പൂക്കോയ തങ്ങള്‍ കോടതിയിലെത്തിയത്. ഇത്രയും കാലം നേപ്പാളിലായിരുന്നുവെന്ന് തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തങ്ങളെ പിടികൂടാനാകാതെ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നാലെ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പ്രത്യേക സ്‌ക്വാഡിനെ തന്നെ നിയോഗിച്ചിട്ടും പൂക്കോയ തങ്ങളെ പിടികൂടാനാകാത്തത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു.

2020 നവംബര്‍ മാസം ഏഴിനാണ് ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. മുസ്ലിം ലീഗ് എം എൽ എ. എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ മുങ്ങിയത്. പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീനും മാനേജര്‍ ഹിഷാമും ഒളിവില്‍ പോയി.

Latest