Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍കൂടി പിടിയിലായി. രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഒന്നാം പ്രതി സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് രണ്ടും മൂന്നും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

ബിജു കരീമിന്റെയും ജില്‍സിന്റെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസില്‍ മൂന്ന് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

---- facebook comment plugin here -----

Latest