Connect with us

Kannur

രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' പിടിച്ചെടുത്തതിന് ആർ ടി ഓഫീസിലെത്തി ബഹളം വെച്ച യുട്യൂബർമാർ അറസ്റ്റിൽ

Published

|

Last Updated

രൂപമാറ്റം വരുത്തിയ വാൻ. ഇൻസെറ്റിൽ എബിനും ലിബിനും

കണ്ണൂര്‍ | ആര്‍ ടി  ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിും “ഇ ബുള്‍ ജെറ്റ്” യൂട്യൂബര്‍മാരായ എബിന്‍, ലിബിന്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. കണ്ണൂരിലാണ് സംഭവം.

വാനിൽ ഇന്ത്യ മുഴുവനും സഞ്ചരിച്ചതിനെ തുടർന്നാണ് ഇരുവരും ശ്രദ്ധേയരായത്. നെപ്പോളിയൻ എന്നു പേരിട്ട ടെംബോ ട്രാവലറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇതാണ് രൂപമാറ്റം വരുത്തി നിരത്തിലിറക്കിയത്. രൂപമാറ്റം വരുത്തി, നികുതി അടയ്ക്കാത്ത ഇവരുടെ വാഹനം കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഏകദേശം 42,000 രൂപയോളമാണ് പിഴ ചുമത്തിയത്.

ഇതിനു പിന്നാലെ കണ്ണൂര്‍ ആര്‍ ടി ഓഫീസിലെത്തിയ ഇരുവരും തട്ടിക്കയറുകയും ജോലി തടസപ്പെടുത്തുകയും ചെയ്‌തു. ഓഫീസില്‍ നിന്ന് ഫെയ്‌സ്ബുക്ക് ലൈവും ഇട്ടിരുന്നു. ഇതറിഞ്ഞ് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.

Latest