Connect with us

Kerala

അട്ടപ്പാടിയില്‍ വിദ്യാര്‍ഥിക്ക് പോലീസ് മര്‍ദനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

അട്ടപ്പാടി | അട്ടപ്പാടിയില്‍ പോലീസ് നടപടിക്കിടെ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. രണ്ടാഴ്ചക്കകം അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. ജില്ലാ പോലീസ് മേധാവിക്കും ഷോളയാര്‍ സി ഐക്കുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചെറിയമൂപ്പനെയും മകന്‍ മുരുകനെയും പോലീസ് മര്‍ദിച്ചു. ഇതിനിടെ, മുരുകന്റെ മകന്റെമുഖത്ത് പോലീസ് അടിക്കുകയായിരുന്നു.

കുറച്ചുദിവസം മുമ്പ്മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു ആദിവാസി കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു.