Connect with us

Kerala

ആലത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 130 കിലോ

Published

|

Last Updated

പാലക്കാട് | ആലത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് വയനാട് സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുട്ടിങ്ങല്‍ പറമ്പില്‍ അബ്ദുല്‍ ഖയൂം (36), കല്‍പ്പറ്റ മമ്പാട്ടു പറമ്പില്‍ ഹൗസ് മുഹമ്മദ് ഷിനാസ് (21) എന്നിവരാണ് അറസ്റ്റിലായത്.

ആലത്തൂര്‍ ഡി വൈ എസ് പി. കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.